Posts

മന്ത്രിക്ക് വിദ്യ പോരാ

"അല്ലെങ്കിലും അയാള്‍ ആളു ശരിയല്ല. ഒട്ടും വിവരമില്ല. സംസാരശൈലി ഗുണ്ടകളുടേതാണ് . പള്ളിക്കൂടത്തില്‍ പോകാത്തതിന്‍റെ കുറവാണ് . മനസ്സിലാവാത്തതല്ല, വിവരവും വിദ്യാഭ്യാസമൊക്കെയുള്ള മുഖ്യമ ന്ത്രിക്കെങ്ങനെ ഇയ്യാളെ മന്ത്രിസഭ്യിലുള്‍ക്കൊള്ളിക്കാന്‍ തോന്നി എന്നതാണ് . ഇയ്യാളെങ്ങനെ ഫയലുകള്‍ നോക്കും ഒക്കെ ഇംഗ്ളീഷല്ലെ ? ഒപ്പിടാന്‍ പോലും നേരെ ചൊവ്വെ അറിയുമോ എന്തോ ? നമ്മളുടെയൊക്കെ ഗതിഗേട് എന്നു പറഞ്ഞാല്‍ മതിയല്ലോ . സാക്ഷരകേരളത്തി ന് മാനക്കേട് . ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തുമൊക്കെ യൂറോപ്യന്‍ രാജ്യങ്ങളോട് കിടപിടിക്കുന്നു എന്നാണ് നമ്മുടെ വാദം , കഷ്ടം അവിടയൊക്കെ മന്ത്രിമാര്‍ വിദ്യാഭ്യാസമില്ലാത്തവരാണോ ? വിദ്യാഭ്യാസ രംഗത്ത് മതൃകയായ ഒരു സംസ്ഥാനത്തെ നയിക്കുന്നത് വിദ്യാവഹീനര്‍ എന്നു പറഞ്ഞാല്‍ ? അ..... സാറിനെവിടെയാണ് ഇറങ്ങണ്ടത് ?" " മാര്‍ക്കററിന്‍റടുത്ത് " മറുപടി പറഞ്ഞു . സംസാരത്തില്‍ ആകൃഷ്ടനായ അയാളും സംസാരിക്കാന്‍ തുടങ്ങി. ചെറുപ്പക്കാരന്‍റെ വാക് ചാതുര്യം നന്നേ ഇഷ്ടപ്പെട്ടു. " എന്തുചെയ്യാനാ രാഷ്ട്രീയമല്ലെ " അദ്ദേഹം ആത്മഗതം പൂണ്ടു . ഓട്ടോ മാര്‍ക്കററിന്‍റടുത്തെത്താറാ...
വണ്ട് പതിവു ബ്രൌസിംഗിനിറങ്ങിയതാണ്. നേരം വളരെ വെളുത്തില്ല. ഇരുട്ടിപ്പോഴും വിട്ടുമാറാന്‍ മടിച്ചങ്ങനെ നില്‍ക്കുന്നു. നനുത്ത മഞ്ഞു തൂളുന്നു. പതിവുമൂളിപ്പാട്ടുമായ് സുഗന്ദം വരുന്നവഴി ലക്ഷ്യ്മാക്കിപ്പറന്നു. കുറച്ചകലെനിന്നുതന്നെ അവള്‍നിന്നു നടനം ചെയ്യുന്നതു വണ്ടു കണ്ടു. പാട്ടിനു മധുരിമയല്പം കൂട്ടി. അവള്‍ക്കുചുറ്റും ഒന്നുവലംവച്ചു. മധുചുബനത്തിനായ് പതുക്കെ തന്‍റ്റെ അധരം അവളോടടുപ്പിച്ചു. പെട്ടെന്നവള്‍ തലവെട്ടീതിരിച്ചു "പോ അകലെ ഇരുട്ടിന്‍റ്റെ സന്ധതി, ഞാന്‍ കാത്തിരിക്കുകയാണ്‌ വെളുക്കുമ്പോള്‍ മഴവില്ലിന്‍ അഴകുമായെത്തും അനേകര്‍ എന്നെ ആരാധിക്കാന്‍". ശരിയാണ്‌ അവന്‍ പതുക്കെ പിന്‍തിരിഞ്ഞു പറന്നു. വൈകുന്നേരമായി. വണ്ടു വീണ്ടും ഇറങ്ങി, പഴയ മാര്‍ഗ്ഗേ തന്നെ പറന്നു. ആ വഴി പക്ഷേ സുഗന്ദം വന്നില്ല. വളരെ ബുദ്ധിമുട്ടി സ്ഥലം കണ്ടെത്തി അവിടെ അവള്‍ ഉണ്ടായിരുന്നില്ല. ദളങ്ങളങ്ങു താഴെ ചിതറിക്കിടന്നു കൂടെ ഒന്നു രണ്ടു വര്‍ണ്ണ ചിറകുകളും.വണ്ടു പതുക്കെ താഴ്ന്നു പറന്നു ആദരാഞ്ചലികളര്‍പ്പിച്ചു. തിരിച്ചു പറന്നുപോയി.