വണ്ട് പതിവു ബ്രൌസിംഗിനിറങ്ങിയതാണ്. നേരം വളരെ വെളുത്തില്ല. ഇരുട്ടിപ്പോഴും വിട്ടുമാറാന്‍ മടിച്ചങ്ങനെ നില്‍ക്കുന്നു. നനുത്ത മഞ്ഞു തൂളുന്നു. പതിവുമൂളിപ്പാട്ടുമായ് സുഗന്ദം വരുന്നവഴി ലക്ഷ്യ്മാക്കിപ്പറന്നു. കുറച്ചകലെനിന്നുതന്നെ അവള്‍നിന്നു നടനം ചെയ്യുന്നതു വണ്ടു കണ്ടു. പാട്ടിനു മധുരിമയല്പം കൂട്ടി. അവള്‍ക്കുചുറ്റും ഒന്നുവലംവച്ചു. മധുചുബനത്തിനായ് പതുക്കെ തന്‍റ്റെ അധരം അവളോടടുപ്പിച്ചു. പെട്ടെന്നവള്‍ തലവെട്ടീതിരിച്ചു "പോ അകലെ ഇരുട്ടിന്‍റ്റെ സന്ധതി, ഞാന്‍ കാത്തിരിക്കുകയാണ്‌ വെളുക്കുമ്പോള്‍ മഴവില്ലിന്‍ അഴകുമായെത്തും അനേകര്‍ എന്നെ ആരാധിക്കാന്‍". ശരിയാണ്‌ അവന്‍ പതുക്കെ പിന്‍തിരിഞ്ഞു പറന്നു.
വൈകുന്നേരമായി. വണ്ടു വീണ്ടും ഇറങ്ങി, പഴയ മാര്‍ഗ്ഗേ തന്നെ പറന്നു. ആ വഴി പക്ഷേ സുഗന്ദം വന്നില്ല. വളരെ ബുദ്ധിമുട്ടി സ്ഥലം കണ്ടെത്തി അവിടെ അവള്‍ ഉണ്ടായിരുന്നില്ല. ദളങ്ങളങ്ങു താഴെ ചിതറിക്കിടന്നു കൂടെ ഒന്നു രണ്ടു വര്‍ണ്ണ ചിറകുകളും.വണ്ടു പതുക്കെ താഴ്ന്നു പറന്നു ആദരാഞ്ചലികളര്‍പ്പിച്ചു. തിരിച്ചു പറന്നുപോയി.

Comments

Popular posts from this blog

മന്ത്രിക്ക് വിദ്യ പോരാ